ടോക്യോ: ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. വനിതാവിഭാഗം ഫെന്‍സിങ്ങില്‍ ഇന്ത്യയുടെ സി.എ. ഭവാനി ദേവി രണ്ടാം റൗണ്ടിലേയ്ക്ക് പ്രവേശനം നേടി. ടൂണീഷ്യയുടെ ബെന്‍ അസീസി നാദിയയെയാണ് ഭവാനി ദേവി കീഴടക്കിയത്. ലോക റാങ്കിങ്ങില്‍ 29ാം സ്ഥാനത്തുള്ള ഭവാനി ദേവി 36ാം സ്ഥാനത്തുള്ള നാദിയയ്ക്കെതിരേ മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തുകയായിരുന്നു. 15-3 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം.
ഈ വിജയത്തോടെ ഭവാനി ദേവി അവസാന 32ല്‍ പ്രവേശിച്ചു. മത്സരം വെറും ആറുമിനിട്ട് മാത്രമാണ് നീണ്ടു നിന്നത്. ഫെന്‍സിങ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ഭവാനി ദേവി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.