പൂനെയിൽ സീറോ മലബാർ സഭാ കൂട്ടായ്മ രൂപീകരിക്കുന്നതിന് മുൻകൈയെടുത്ത എം. വി വർക്കി അന്തരിച്ചു

പൂനെയിൽ സീറോ മലബാർ സഭാ കൂട്ടായ്മ രൂപീകരിക്കുന്നതിന് മുൻകൈയെടുത്ത എം. വി വർക്കി അന്തരിച്ചു

പൂനെ: പൂനെയിൽ സീറോ മലബാർ സഭാ കൂട്ടായ്മ രൂപീകരിക്കുന്നതിന് മുൻ കൈയെടുത്ത എം. വി വർക്കി (പാപ്പച്ചൻ- 82) മണിയാക്കുപ്പാറ അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞു.

അമ്മുനിഷൻ ഫാക്ടറിയിൽ ഇന്ത്യൻ ഡിഫെൻസ് വകുപ്പിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഭാര്യ കുട്ടിയമ്മ, ഡിഫെൻസ് ഹോസ്പിറ്റലിൽ ആയിരുന്നു ജോലി. മകൻ: സാബി. മരുമകൾ: ലിജി. ചെറുമകൾ: ഏഞ്ചല.

പൂനെയിൽ സീറോ മലബാർ സഭാ കൂട്ടായ്മ രൂപീകരിക്കുന്നതിന് മുൻ കൈയെടുത്ത ഇദ്ദേഹം അക്കാലത്ത് എം‌എസ്ടി പിതാക്കന്മാർക്ക് പൂർണ പിന്തുണ നൽകി. പൂനയിലെ സെന്റ് അൽഫോൻസാ മിഷൻ ആരംഭിക്കുന്നതിന് ചുക്കാൻ പിടിച്ച ഫാ. ജോർജ്ജ് കാവുകാട്ട്, ഫാ. ലോനപ്പൻ അരങ്ങാസേരി എന്നിവരെ എല്ലാ കാര്യങ്ങളിലും അദ്ദേഹം സഹായിച്ചു. സഭയിലെ പ്രവർത്തനങ്ങളിൽ എല്ലായ്പ്പോഴും സജീവമായിരുന്നു.

പല ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ആളുകളെ ഒന്നിച്ചു കൂട്ടി ഇടവക രൂപീകരിക്കുന്നതിന് പള്ളി വികാരിയുടെ കൂടെ സുത്യർഹമായ സേവനം അദ്ദേഹം അനുഷ്ഠിച്ചിരുന്നു. മറ്റുള്ളവർക്ക് അദ്ദേഹം സ്നേഹിതനും സഹോദരനും വഴികാട്ടിയും സംരക്ഷകനും രക്ഷകർത്താവും ആശ്വാസദായകനും എല്ലാമായിരുന്നു. എല്ലാവരെയും സഹായിക്കുന്നതിനും മറ്റുള്ളവരുടെ ആപത്തുകളിലും ബുദ്ധിമുട്ടുകളിലും രോഗങ്ങളിലും മരണങ്ങളിലും വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്യുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.