അബുദബി: രാജ്യത്ത് 16 വയസിന് മുകളില്‍ പ്രായമുളള വിദ്യാർത്ഥികള്‍ക്ക് കോവിഡ് വാക്സിന്‍ നിർബന്ധമാക്കുന്നു.വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന സമയത്ത് വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണം എന്നതാണ് നിബന്ധന.അബുദബി ദുരന്തനിവാരണസമിതിയാണ് പുതിയ നിർദ്ദേശം നല്‍കിയത്. സ്കൂളുകളിലെ അധ്യാപകരും മറ്റ് ജീവനക്കാരും വാക്സിനെടുക്കണമെന്ന നിർദ്ദേശം നേരത്തെ നല്‍കിയിരുന്നു.
ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ കാരണം വാക്സിനെടുക്കുന്നതില്‍ ഇളവ് ലഭിച്ചിട്ടുളളവർക്ക് ഒഴികെ ബാക്കിയെല്ലാവർക്കും നിർദ്ദേശം ബാധകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.