പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടി നല്‍കണമെന്ന ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടി നല്‍കണമെന്ന ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് (എല്‍.ജി.എസ്.) റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി. പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി നല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണ (കെ.എ.ടി) ലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ ഉത്തരവ് നിയമപരമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

എല്ലാ ജില്ലകളിലേയും വകുപ്പ് മേധാവികള്‍ എല്ലാ എല്‍.ജി.എസിന്റെ വകുപ്പുകളിലേയും ഒഴിവുകള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഓരോ ഓഫീസുകളുടേയും ആസ്ഥാനങ്ങളായുള്ള ഡയറക്ടേറേറ്റുകളിലെ ഒഴിവുകള്‍ പി.എസ്.സി ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വേഗത്തില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിലെ നിയമപരമായ പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. ഓരോ ജില്ലകളില്‍ നിന്നുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ഹര്‍ജികള്‍ പരിഗണിക്കാനും ട്രിബ്യൂണലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്‍.ജി.എസ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി നല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പി.എസ്.സിയുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടമാക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഓഗസ്റ്റ് നാലിന് റദ്ദാകുന്ന എല്‍.ജി.എസ് റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബര്‍ 29 വരെ നീട്ടണമെന്നായിരുന്നു കെ.എ.ടി ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.