നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് സമരം

നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് സമരം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ഇന്ന് യുഡിഎഫ് സമരം. നിയോജകമണ്ഡലം തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ രാവിലെ 10നാണ് പ്രതിഷേധ ധര്‍ണ്ണ. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ്ണ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേമത്തും ഉമ്മന്‍ചാണ്ടി കഴക്കൂട്ടത്തും രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവിലും പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കും. പി കെ കുഞ്ഞാലിക്കുട്ടി , പി ജെ ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍ തുടങ്ങിയവരും വിവിധ ജില്ലകളിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും.

നിയമസഭാ കൈയ്യാങ്കളി കേസിലെ സുപ്രീം കോടതിയുടെ വിധിയില്‍ രാജിവ വയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്. വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് നിരവധി സമരങ്ങളും കേസുകളുമുണ്ട്. ഇത് പ്രത്യേക കേസായി വന്ന കാര്യമാണ്. കേസും ശിക്ഷയുമെല്ലാം രാഷ്ടീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.