മുഹമ്മദിന്റെ 18 കോടിയുടെ മരുന്നിന് ജിഎസ്ടിയും തീരുവയും ഒഴിവാക്കി

മുഹമ്മദിന്റെ 18 കോടിയുടെ മരുന്നിന് ജിഎസ്ടിയും തീരുവയും ഒഴിവാക്കി

കണ്ണൂർ: സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) അപൂർവ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിൽസയ്ക്ക് ആവശ്യമായ മരുന്നിന് നികുതിയിളവ്. കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിന് അപൂര്‍വ രോഗത്തിന് ആവശ്യമായ 18 കോടി വില വരുന്ന മരുന്നിന് ജിഎസ്ടിയും ഇറക്കുമതി തീരുവയും കേന്ദ്രം ഒഴിവാക്കി. 

കേന്ദ്ര ധനകാര്യ മന്ത്രി സീതാരാമനാണ് ഈ കാര്യം ലോക്സഭാംഗം ഇടി മുഹമ്മദ് ബഷീറിനെ അറിയിച്ചത്. ധനകാര്യ മന്ത്രാലയം ഔദ്യോഗികമായി ഇക്കാര്യം എംപിയെ അറിയിച്ചു. യുഎസിൽനിന്നാണു മരുന്നെത്തിക്കുന്നത്. മുഹമ്മദിന്‍റെ ദുരിതമറിഞ്ഞു മലയാളികള്‍ കൈകോര്‍ത്തതോടെ മരുന്നിനുള്ള പണം കണ്ടെത്താന്‍ സാധിച്ചിരുന്നു.

നികുതി ഇളവ് നല്‍കിയത് കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ചികിത്സാ സഹായ സമിതിക്കും ആശ്വാസത്തിന് വക നല്‍കുകയാണ്. ഈ മാസം ആറിന് യുഎസ്എയില്‍ നിന്നും മരുന്ന് എത്തുമെന്ന് നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.