തിരുവനന്തപുരം: വിവിധ മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വിധേയമായ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80:20 അനുപാദം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. തുടക്കത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്നുള്ള പിന്നാക്കം പോക്കായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ അനുപാതം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ പോകുന്നത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യ അടിസ്ഥാനമാക്കി നല്‍കണമെന്ന ഹൈക്കോടതി വിധി വന്നതു മുതല്‍ വിവിധ മുസ്ലീം വിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ ആര്‍ക്കും ഒരു രൂപ പോലും കുറയാതെ വിതരണം ചെയ്യുമെന്നും പല തവണ വ്യക്തമാക്കിയിട്ടും ആശങ്ക ഉയര്‍ത്തുന്നത് ചില തല്‍പ്പര കക്ഷികളുടെ താത്പര്യമാണെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ചിലരെങ്കിലും ശ്രമിക്കുന്നതുകൊണ്ടാണ് ഇത്തരം ആശങ്കകള്‍ ഉയരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം സംബന്ധിച്ച് യു.ഡി.എഫില്‍ രണ്ടഭിപ്രായമുണ്ടായിരുന്നു. വിധിയും സംസ്ഥാന സര്‍ക്കാര്‍ തീരുമാനവും കോണ്‍ഗ്രസ് ആദ്യം സ്വാഗതം ചെയ്തിരുന്നു. പിന്നീട് ലീഗിന്റെ എതിര്‍പ്പ് ശക്തമായതോടെ കക്ഷി നേതാക്കളുടെ യോഗം വിളിക്കുകയും സഭയില്‍ ഒറ്റ നിലപാട് മതി എന്ന തീരുമാനിക്കുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.