വാട്ടര്‍ മീറ്റര്‍ റീഡിങ് സ്വന്തമായി രേഖപ്പെടുത്താൻ മൊബൈല്‍ ആപ്പ് വരുന്നു

വാട്ടര്‍ മീറ്റര്‍ റീഡിങ് സ്വന്തമായി രേഖപ്പെടുത്താൻ മൊബൈല്‍ ആപ്പ് വരുന്നു

തിരുവനന്തപുരം:  സംസ്ഥാനത്ത് വാട്ടര്‍ മീറ്റര്‍ റീഡിങ് ഉപഭോക്താക്കാൾ സ്വയം മൊബൈലില്‍ രേഖപ്പെടുത്തി ബില്‍ തുക അടയ്ക്കാനുള്ള സംവിധാനം വരുന്നു. പുതിയ പരിഷ്കാരം ഈ വര്‍ഷം നടപ്പാക്കും.

കോവിഡ് കാലത്ത് ഉപഭോക്താക്കൾ സ്വയം മീറ്റര്‍ റീഡിങ് എടുത്ത് മൊബൈലിലൂടെ ജല അതോറിറ്റിക്ക് അയച്ചിരുന്നു. താല്‍ക്കാലികമായി നടപ്പാക്കിയ ഈ സംവിധാനം വിജയകരമാണെന്നു കണ്ടാണ് പുതിയ പരിഷ്കാരം നടപ്പാക്കാനൊരുങ്ങുന്നത്.

ഏറ്റവും ഒടുവില്‍ ബില്‍ നല്‍കിയ ദിവസം മുതലുള്ള മീറ്റര്‍ റീഡിങ് മൊബൈലില്‍ രേഖപ്പെടുത്തിയതിന് ശേഷം റീഡിങ് കണക്കാക്കി ബില്‍ അടയ്ക്കാന്‍ അവസരം നല്‍കുന്നതാണ് ഈ പുതിയ സംവിധാനം. ഇതിനായി മൊബൈല്‍ ആപ് തയാറാക്കാന്‍ ജല അതോറിറ്റി നടപടി തുടങ്ങി.

അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനും നടപടി ആരംഭിച്ചു. ഇങ്ങനെ അയയ്ക്കുന്ന റീഡി‍ങില്‍ ക്രമക്കേടുണ്ടോ‍യെന്ന് പ്രത്യേകം പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.