റിസർവ് ബാങ്കിന്റെ പുതുക്കിയ നയം പ്രഖ്യാപിച്ചു; റിപ്പോ നാല് ശതമാനത്തിൽ തുടരും

റിസർവ് ബാങ്കിന്റെ പുതുക്കിയ നയം പ്രഖ്യാപിച്ചു; റിപ്പോ നാല് ശതമാനത്തിൽ തുടരും

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ പുതുക്കിയ നയം പ്രഖ്യാപിച്ചു. സാമ്പത്തിക വർഷത്തിലെ രണ്ടാം ഭാഗത്തിലെ ധനനയം സംബന്ധിച്ച തീരുമാനങ്ങളാണ് പ്രഖ്യാപിച്ചത്. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തിയില്ല.

എന്നാൽ നടപ്പ് സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ അനുമാനം നേരത്തെ നിശ്ചയിച്ച 5.1ശതമാനത്തിൽനിന്ന് 5.7ശതമാനമായി പുതുക്കി. വളർച്ചാലക്ഷ്യം 9.5ശതമാനത്തിൽ നിലനിർത്തുകയും ചെയ്തു.

കോവിഡിന്റെ രണ്ടാംതരംഗത്തിൽനിന്ന് രാജ്യം ഘട്ടംഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തിൽ സമ്പദ്ഘടനയിലെ ഉണർവിന് ശക്തിപകരുകയെന്ന കാഴ്ചപ്പാട് മുൻനിർത്തിയാണ് നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് പണവായ്പ അവലോകന സമതി യോഗം തീരുമാനിച്ചത്.

ഇതോടെ റിപ്പോ നിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമനത്തിലും തുടരും. തുടർച്ചായി ഏഴാമത്തെ യോഗത്തിലാണ് നിരക്കുകളിൽ മാറ്റംവരാതെ യോഗം പിരിയുന്നത്. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും തൽക്കാലം കാത്തിരുന്ന് നിരീക്ഷിക്കുകയെന്ന നിലപാടാണ് ആർബിഐ സ്വീകരിച്ചത്.

രാജ്യത്തിന്റെ വളർച്ചയും അതുപോലതെന്ന വിലക്കയറ്റ ഭീഷണിയും ആശങ്ക ഉയർത്തുന്നതിനിടെയായിരുന്നു ഇത്തവണത്തെ ആർബിഐയുടെ യോഗം. ജൂണിൽ 6.26ശതമാനവും മെയിൽ 6.30ശതമാനവുമായിരുന്നു ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.