സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകിയാൽ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്: മന്ത്രി ജി.ആര്‍ അനില്‍

സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകിയാൽ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്: മന്ത്രി ജി.ആര്‍ അനില്‍

തിരുവനന്തപുരം: വാടകയ്ക്ക് താമസിക്കുന്നവർക്കും ഇനി റേഷൻകാർഡ് നൽകും. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ മതിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍വിശപ്പ്​ രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപ ചെലവിൽ ഭക്ഷണം നൽകുന്ന പദ്ധതി എല്ലാ നിയോജക മണ്ഡലങ്ങളിലും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

തെരുവിൽ അന്തിയുറങ്ങുന്നവർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും റേഷൻകാർഡ് നൽകാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. ട്രാൻസ്‌ജെൻഡേഴ്‌സിന് റേഷൻകാർഡും ഓണത്തിന് സൗജന്യക്കിറ്റും നൽകും. ഓണം ഫെയർ നടത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും റേഷൻകാർഡ് നൽകണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് ഭക്ഷ്യവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.

എന്നാൽ, വീട്ടുടമസ്ഥർ സത്യവാങ്മൂലം നൽകാൻ തയ്യാറാകാത്തതുകാരണം വാടകയ്ക്ക് താമസിക്കുന്നവർക്ക് കാർഡ് ലഭിക്കാത്ത സാഹചര്യമാണ്. അതുകൊണ്ടാണ് വാടകക്കാർ സ്വയംസാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സ്വീകരിച്ച് റേഷൻകാർഡ് നൽകാൻ തീരുമാനിച്ചത്. തെരുവുകളിൽ താമസിക്കുന്നവർക്കുപോലും റേഷൻകാർഡ് നൽകുകയാണ് ലക്ഷ്യം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.