കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം; പുതുക്കിയ മാനദണ്ഡങ്ങളിലെ എതിര്‍പ്പ് ചര്‍ച്ചയാകും

കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം; പുതുക്കിയ മാനദണ്ഡങ്ങളിലെ എതിര്‍പ്പ് ചര്‍ച്ചയാകും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങളില്‍ എതിര്‍പ്പ് ശക്തമാകുന്നതിനിടെയാണ് യോഗം.

മാനദണ്ഡങ്ങളില്‍ എതിര്‍പ്പുയര്‍ന്നത് യോഗം പരിശോധിക്കുമെങ്കിലും പുതിയ രീതിയില്‍ നിന്നും മാറ്റം വരുത്താന്‍ സാധ്യത കുറവാണെന്നാണ് സൂചന. കടകളിലെത്താന്‍ വാക്‌സിന്‍, നെഗറ്റീവ്, രോഗമുക്തി സര്‍ട്ടിഫിക്കറ്റുകള്‍ എത്രത്തോളം കര്‍ശനമാക്കണം, നടപടികളെന്ത് തുടങ്ങിയ കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും. നടപടികള്‍ കടുപ്പിക്കണോയെന്നതും ചര്‍ച്ചയാകും. സംസ്ഥാനത്തെ രോഗ വ്യാപന സാഹചര്യവും വിലയിരുത്തും.

ഇതിനിടെ സംസ്ഥാനത്തിന് 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,02,390, എറണാകുളത്ത് 1,19,050, കോഴിക്കോട് 80,960 എന്നിങ്ങനെയാണ് വാക്സിന്‍ ഡോസുകള്‍ ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലെത്തിച്ച് വരികയാണ്.

ഇന്നലെ 2,45,897 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1,420 വാക്‌സിനേഷന്‍ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,15,51,808 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,52,24,381 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 63,27,427 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.