കൊച്ചി : ഒരു പാരഡി ഗാനം നിർമ്മിക്കുന്ന ലാഘവത്തോടെ ഈശോ, കേശു എന്ന് ഒക്കെ വിളിച്ച് ഒരു വലിയ ജനവിഭാഗത്തിന്റെ മനസിനെ വൃണപ്പെടുത്തുകയാണ് നാദിർഷ ചെയ്യുന്നത് എന്ന് മജീഷ്യൻ സാമ്രാജ് അഭിപ്രായപ്പെട്ടു. കല മനുഷ്യ ഹൃദയങ്ങളെ സ്നേഹിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയുന്ന ഉപാധിയാണ്, മറിച്ച് കല വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കാൻ ഉള്ള കാരണം ആകുന്നു എങ്കിൽ അത് കലയുടെയും കലാകാരന്റെയും പരാജയമാണ്.
തന്റെ ജീവിതത്തിൽ നിന്നും രണ്ട് സംഭവങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. മദർതെരേസയെക്കുറിച്ച് ഒരു പരിപാടി അവതരിപ്പിക്കേണ്ടി വന്നപ്പോൾ അതുമായി ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടുകൂടി മാത്രമാണ് പ്രോഗ്രാം നടത്തിയത്. ശ്രീകൃഷ്ണ എസ്‌കേപ് എന്ന മാജിക് പരിപാടി തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചപ്പോൾ ചില ഹൈന്ദവ സംഘടനകൾ എതിർപ്പ് അറിയിക്കുകയും കോടതി അനുവാദം ലഭിച്ചു എങ്കിലും ഒരു വ്യക്തിയുടെയോ ഒരു മനുഷ്യന്റെയോ വികാരങ്ങളെ ഹനിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകാൻ പാടില്ല എന്ന തീരുമാനത്തിൽ പരിപാടി ഉപേക്ഷിക്കുവാൻ തീരുമാനിക്കുകയും ചെയ്തു.
ഏതു ഗാനത്തിനും പാരഡി കണ്ടെത്തുന്ന നാദിർഷാക്ക് ഈ സിനിമകൾക്ക് പകരം പേര് കണ്ടെത്തുവാൻ എന്താണ് വിഷമം എന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ ഫേസ്‌ബുക് പേജിലൂടെയാണ് നാദിർഷായുടെ സിനിമകളോട് മജീഷ്യൻ സാമ്രാജ് പ്രതികരണം അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.