തിരൂര്‍: തൃക്കണ്ടിയൂരില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. വെള്ളം കോരിക്കൊണ്ടിരുന്ന വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. തൃക്കണ്ടിയൂര്‍ പൊറ്റത്തപ്പടി പൊക്കാട്ട് പറമ്പില്‍ രാധാകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.
ഇന്നലെ രാവിലെയാണ് സംഭവം. കിണറിന്റെ സമീപത്ത് സിമന്റ് തേക്കുന്നതിനിടെ ചെറിയ ശബ്ദത്തോടെ കിണര്‍ ഇടിഞ്ഞ് താഴുകയായിരുന്നു. മൂന്ന് റിംഗ് താഴ്ചയിലാണ് കിണര്‍ ഇടിഞ്ഞത്. പിതാവിന് വെള്ളം നല്‍കാന്‍ കിണറ്റില്‍ നിന്നും വെള്ളം കോരുകയായിരുന്ന മകള്‍ അഖില മുറ്റത്തേക്ക് മാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീടിനോട് ചേര്‍ന്നാണ് കിണര്‍ എന്നതിനാല്‍ കിണര്‍ മണ്ണിട്ട് നികത്താനാണ് തീരുമാനം. വിവരമറിഞ്ഞ് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. എസ് ഗിരീഷ് സ്ഥലത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.