ദുബായ്: ഇന്ത്യയില്‍ നിന്നടക്കമുളള രാജ്യങ്ങളില്‍ കഴിയുന്ന കാലാവധി കഴിഞ്ഞ വിസക്കാർക്ക് ആശ്വാസമായി യുഎഇ വിസാ കാലാവധി നീട്ടി നല്‍കുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ജിഡിആർഎഫ്എയുടെ ലിങ്കില്‍ ദുബായ് വിസയുടെ വിവരങ്ങള്‍ നല്‍കിയവർക്ക് വിസാ കാലാവധി നീട്ടിക്കിട്ടിയതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഡിസംബർ 9 വരെയാണ് വിസാ കാലാവധി നീട്ടിയിട്ടുളളത്.
ദുബായ് വിസക്കാർക്കാണ് https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്കില്‍ പോയി വിസാ കാലാവധി നീട്ടിയോയെന്ന് നോക്കാനാകുക. മറ്റ് എമിറേറ്റുകളിലെ വിസയിലുളളവക്ക് ഐസിഎ അനുമതി വാങ്ങി യുഎഇയിലേക്ക് മടങ്ങാനാകുന്നുണ്ടെന്നാണ് അനുവസ്ഥർ പറയുന്നത്. 180 ദിവസത്തില്‍ കൂടുതല്‍ യുഎഇ വിട്ടുനിന്നവർക്കാണ് നിലവില്‍ ഐസിഎ അനുമതി ലഭിക്കുന്നത്. എന്നാല്‍ വിസയുടെ കാലാവധി അവസാനിച്ചവർക്ക് ഇപ്പോഴും വ്യക്തമായ അറിയിപ്പ് ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. എന്തായാലും വിസാ കാലാവധിയില്ലെന്ന ആശങ്കയില്‍ നാട്ടില്‍ കഴിയുന്നവർക്ക് യുഎഇയില്‍ തിരിച്ചെത്താനുളള വഴിയാണ് തെളിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.