പാലാ രൂപതാ പ്രവാസി അപ്പോസ്തോലേറ്റ് പ്രഥമ ഗ്ലോബൽ മീറ്റ് ഇന്ന്

പാലാ രൂപതാ പ്രവാസി അപ്പോസ്തോലേറ്റ്  പ്രഥമ ഗ്ലോബൽ മീറ്റ് ഇന്ന്

കോട്ടയം : പ്രവാസികളായ രൂപതാംഗങ്ങളുടെ ആത്‌മീയവും ഭൗതികവുമായ ക്ഷേമത്തിനായി ആരംഭിച്ച പാലാ രൂപതാ പ്രവാസി അപ്പോസ്തോലേറ്റിന്റെ പ്രഥമ ഓൺലൈൻ ഗ്ലോബൽ മീറ്റ് ഓഗസ്റ്റ് 13 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. പുതിയതായി രൂപകൽപന നിർവഹിച്ച ലോഗോയുടെ പ്രകാശനവും അദ്ദേഹം നിർവഹിക്കും. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ് മുഖ്യാഥിതിയായിരിക്കും. രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മുൻ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

ഫാ സിറിൽ തയ്യിൽ, ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ, ഷെവലിയാർ സിബി വാണിയപ്പുരക്കൽ, ഷാജിമോൻമങ്കുഴിക്കരി, ഷിനോജ്, സീന്യൂസ് ലൈവ് ഗ്ലോബൽ കോർഡിനേറ്റർ ലിസ്സി ഫെർനാണ്ടസ്, ശ്രീ ജോഷി , വിവിധ രാജ്യങ്ങളിലെ പ്രതിധികൾ തുടങ്ങിയവർ സംസാരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.