ജിസിസി രാജ്യങ്ങളിലെ കോവിഡ് രോഗവ്യാപന നിരക്ക്; സൗദിയില്‍ 10 മരണം.

 ജിസിസി  രാജ്യങ്ങളിലെ കോവിഡ് രോഗവ്യാപന നിരക്ക്;  സൗദിയില്‍ 10 മരണം.

ദുബായ് :  യുഎഇയില്‍ വെള്ളിയാഴ്ച 1215 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 1390 പേർ രോഗമുക്തി നേടിയത്. 277855 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 2 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 699381 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 676956 പേർ രോഗമുക്തി നേടി. 1994 പേരാണ് മരിച്ചത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 24,845 കോവിഡ് വാക്സിന്‍ ഡോസുകളാണ് യുഎഇയില്‍ വിതരണം ചെയ്തതെന്ന് ഇന്നലെ ആരോഗ്യപ്രതിരോധമന്ത്രാലയം അറിയിച്ചു. നൂറ് പേര്‍ക്ക് 175.05 ഡോസുകള്‍ എന്ന നിലയ്ക്കാണ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുന്നത്. 17,313,163 കോവിഡ് വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.



സൗദി അറേബ്യയില്‍ ഇന്നലെ 681 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 1447 പേർക്കാണ് രോഗമുക്തി. 10 പേരുടെ മരണവും സൗദിയില്‍ സ്ഥിരീകരിച്ചു. റിയാദില്‍ 148 പേരിലും മക്കയില്‍ 119 പേരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1367 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. 8628 ആണ് ആക്ടീവ് കേസുകള്‍.


ബഹ്റിനില്‍ 102 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 95 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 1123 ആണ് ആക്ടീവ് കേസുകള്‍. നാല് പേരാണ് അതീവ ഗുരുതരാവസ്ഥയിലുളളത്. രാജ്യത്ത് ഇതുവരെ 1384 പേരാണ് കോവിഡ് മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങളാല്‍ മരിച്ചത്.


ഖത്തറില്‍ യാത്രചെയ്ത് എത്തിയ 173 പേരിലും രാജ്യത്ത് തന്നെയുളള 71 പേരിലും കോവിഡ് 19 സ്ഥിരീകരിച്ചു. ആക്ടീവ് കേസുകള്‍ 2501 ആണ്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.119 പേരാണ് രോഗമുക്തി നേടിയത്. 24 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. രാജ്യത്ത് ഇതുവരെ 228787 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.


കുവൈറ്റില്‍ 417 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 602 പേർ രോഗമുക്തി നേടി. 12621 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 3 മരണവും റിപ്പോർട്ട് ചെയ്തു.


രാജ്യത്ത് ഇതുവരെ 3578363 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 395950 പേരാണ് രോഗമുക്തി നേടിയത്. 2383 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.