കൊച്ചി: ഐഡിയ-വോഡാഫോൺ സംയുക്ത സംരംഭമായ വിഐയുടെ സേവനം ഇന്നും തടസപ്പെട്ടു. കോൾ വിളിക്കാനും ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കാനും കഴിയുന്നില്ലെന്നാണ് പരാതി. സേവനത്തിന് തടസം നേരിട്ടതോടെ സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുമായില്ല. ഇന്നലെയും ഇന്നും നെറ്റ്‌വർക്ക് പണിമുടക്കിയതോടെ വർക്ഫ്രം ഹോം ചെയ്യുന്നവരും ഐടി മേഖലയും അനിശ്ചിതത്വത്തിലായി.
കഴിഞ്ഞദിവസം നെറ്റ്വർക്ക് തകരാറുണ്ടായ സാഹചര്യത്തിൽ വിഐ ക്ഷമ ചോദിച്ച് ഉപഭോക്താക്കൾക്ക് സന്ദേശമയച്ചിരുന്നു. ഉടൻ തന്നെ പ്രശ്നം പരിഹരിക്കുമെന്നും അധികൃതർ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ഇതുവരെ സാങ്കേതിക തകരാർ പരിഹരിക്കാനായിട്ടില്ല. നെറ്റ് വർക് തടസപ്പെട്ടതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വിഐക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞദിവസം കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് വിഐയുടെ സേവനം തടസപ്പെട്ടത്. ഫൈബർ ശൃംഖലയിലുണ്ടായ തകരാർ മൂലമാണ് വിഐയുടെ സേനം തടസപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.