ദേശീയപാത നിര്‍മാണം: സുധാകരനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത നിര്‍മാണം: സുധാകരനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ആലപ്പുഴ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ജി സുധാകരന്‍ മന്ത്രിയായിരുന്ന കാലത്ത് അന്വേഷണം നടത്തിയിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ആ റിപ്പോര്‍ട്ട് പരിശോധിക്കും. മന്ത്രിയ്ക്ക് ചെയ്യാനാവുന്നത് ജി സുധാകരന്‍ ചെയ്തിട്ടുണ്ട്. കരാറുകാരോ ഉദ്യോസ്ഥരോ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റെന്തെങ്കിലും പുതിയതായി അന്വേഷിക്കണമോയെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

അരൂര്‍ ചേര്‍ത്തല ദേശീയപാത ടാറിംഗ് വിവാദത്തില്‍ എ എം ആരിഫ് എംപി പരാതി നല്‍കിയിരുന്നു. പരാതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഫണ്ടിന്റെ അപര്യാപ്തത കാരണം ടാറിന്റെ നിലവാരത്തില്‍ കുറവ് വരുത്തിയെന്നാണ് പറഞ്ഞിട്ടുള്ളത്. തുടര്‍ന്ന് ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് അയയ്ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.