തിരുവനന്തപുരം: മനുഷ്യത്വരഹിതമായ ഓർഡിനൻസ് ഇറക്കി മത്സ്യതൊഴിലാളികളെ സമൂഹത്തിൽ നിന്നും അന്യവത്കരിച്ചും സാമ്പത്തികമായി അസ്ഥിരപ്പെടുത്തിയും ദ്രോഹിക്കുന്ന ഓർഡിനൻസ് ആണ് സംസ്ഥാന സർക്കാരിൻ്റെ 2020ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓർഡിനൻസ് എന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.
പിണറായി സർക്കാരിൻ്റെ മത്സ്യ തൊഴിലാളി വിരുദ്ധ ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആർ എസ് പി നടത്തിയ സെക്രട്ടേറ്റിയറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യ ബന്ധനം നടത്തി കൊണ്ടുവരുന്ന മത്സ്യത്തിൻ്റെ 5 % സർക്കാരിന് പിരിവ് നൽകണമെന്നത് ജി എസ് ടി യിൽ നിന്നും ഒഴിവാക്കപ്പെട്ട മത്സ്യതൊഴിലാളികളെ കൊള്ളയടിക്കുന്നതാണ്.
മത്സ്യതൊഴിലാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് അവകാശം നൽകുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പൂർണ്ണ പിഴ അടച്ച് മാത്രമെ അനന്തര നടപടിക്ക് പോകാൻ പാടുള്ളു എന്നത് കരിനിയമമാണ്. ഇതിനെതിരെ ആർ എസ് പി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ.എ.അസീസ് പറഞ്ഞു. ആർ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഷിബു ബേബി ജോൺ, ബാബു ദിവാകരൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എസ്.സനൽകുമാർ, വി.ശ്രീകുമാരൻ നായർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ജയകുമാർ, കെ.ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്നും നട്ടുച്ചയ്ക്ക് പന്തം കൊളുത്തി പ്രകടനവും അതിനു ശേഷം സെക്രട്ടേറിയറ്റ് പടിക്കൽ ഓർഡിനൻസ് കത്തിച്ച് പ്രതിഷേധവും നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.