സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേക്ക് അനുമതി

സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വേക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളിൽ ഡിജിറ്റല്‍ റീ- സര്‍വേക്ക് മന്ത്രിസഭയുടെ അനുമതി. നാല് ഘട്ടമായി പൂര്‍ത്തീകരിക്കുന്ന പദ്ധതിക്ക് 807.98 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിന് 339.438 കോടി രൂപ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കി.

അധ്യാധുനിക ഡ്രോണുകള്‍, ലഡാറുകള്‍ എന്നിവ ഉപയോഗിച്ച്‌ ആണ് സര്‍വേ. ഇങ്ങനെ ഒരു വില്ലേജില്‍ അഞ്ചര മാസത്തിനുള്ളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ റീസര്‍വേ പൂര്‍ത്തിയാക്കാം.

ഒരു വില്ലേജില്‍ ആദ്യം സര്‍ക്കാര്‍ സ്ഥലങ്ങളില്‍ റീസര്‍വേ പൂര്‍ത്തീകരിക്കും. ഡിജിറ്റല്‍ റീസര്‍വേ ആയിരിക്കും അന്തിമം. ഡിജിറ്റല്‍ സര്‍വേയില്‍ പരാതികള്‍ ഉയര്‍ന്നാല്‍ പരിശോധിക്കും.ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തീകരണത്തിലൂടെ ഭൂ അവകാശ തര്‍ക്കങ്ങളില്‍ തീരുമാനം ആകുമെന്നും റവന്യുമന്ത്രി കെ രാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. റവന്യൂ, സര്‍വേ, രജിസ്ട്രേഷന്‍ വകുപ്പുകളിലെ ഭൂരേഖ സേവനങ്ങളുടെ ഏകീകരണം എന്നിവ ഇതിലൂടെ സാധ്യമാകും.

സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാന്‍ മന്ത്രിസഭയുടെ അനുമതിയായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ വില്ലേജുകളില്‍നിന്നായി 955.13 ഹെക്ടറാണ് റെയില്‍വേ ബോര്‍ഡില്‍നിന്ന് അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഏറ്റെടുക്കുക.

ഇതിനായി ഏഴ് തസ്തിക ഉള്‍പ്പെടുന്ന സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസും ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികവീതം ഉള്‍പ്പെടുന്ന 11 സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസും രൂപീകരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.