ഓണക്കോടിയോടൊപ്പം 10,000 രൂപയും; പുലിവാല് പിടിച്ച് തൃക്കാക്കര നഗരസഭാധ്യക്ഷ

ഓണക്കോടിയോടൊപ്പം 10,000 രൂപയും; പുലിവാല് പിടിച്ച് തൃക്കാക്കര നഗരസഭാധ്യക്ഷ

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കവറില്‍ പതിനായിരം രൂപ നല്‍കിയ നഗരസഭ ചെയര്‍പേഴ്സണിന്റെ നടപടി വിവാദമാകുന്നു. നഗരസഭ ചെയര്‍പേഴ്സന്‍ അജിത തങ്കപ്പന്‍ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനില്‍ വിളിച്ച് വരുത്തി സ്വകാര്യമായാണ് കവര്‍ സമ്മാനിച്ചത്. പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നിയ പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരിച്ച് നല്‍കുകയും വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയര്‍പേഴ്സന്‍ ആയ അജിത തങ്കപ്പന്‍ ഭരണം നടത്തുന്നത്. 43 പേര്‍ക്ക് പണം നല്‍കാന്‍ ചരുങ്ങിയത് 4,30,000 രൂപയെങ്കിലും വേണ്ടിവരും. കൗണ്‍സിലര്‍മാര്‍ക്ക് ഇങ്ങനെ പണം നല്‍കാന്‍ നഗരസഭയ്ക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ എങ്ങനെയാണ് ചെയര്‍പേഴ്സന്‍ പണം നല്‍കിയെന്ന സംശയമാണ് പരാതി നല്‍കാന്‍ കാരണമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.