അബുദബി: കോവിഡ് സാഹചര്യത്തില്‍ മാർഗ നിർദ്ദേശങ്ങള്‍ പുതുക്കി യുഎഇ. വാഹനത്തില്‍ യാത്രചെയ്യാന്‍ കഴിയുന്ന പരമാവധി ആളുകളുടെ എണ്ണം നിർദ്ദേശത്തില്‍ യുഎഇ അറ്റോർണി ജനറല്‍ വ്യക്തമാക്കുന്നു. കാറുകള്‍, പിക് അപുകള്‍, ബൈക്കുകള്‍ മറ്റ് വാഹനങ്ങള്‍ ഇവയില്‍ നിയമം ലംഘിച്ച് ആളുകള്‍ യാത്രചെയ്താല്‍ 3000 ദിർഹമാണ് പിഴ. ബൈക്കില്‍ ഒരാള്‍ക്ക് മാത്രമാണ് സഞ്ചാര അനുമതി. പിക് അപില്‍ ഡ്രൈവറും ഒരു യാത്രക്കാരനുമാകാം. മറ്റ് വാഹനങ്ങളില്‍ ഡ്രൈവറും രണ്ട് യാത്രാക്കാർക്കുമാണ് അനുമതി.
https://issuu.com/cnewslive/docs/amendments_to_attrorney-general_resolution_no_38_o
അതേസമയം കുടുംബമൊന്നിച്ചുളളവർ, ഗാർഹിക സഹായികള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവർക്കും യാത്രയില്‍ ഇളവുണ്ട്. നേരിട്ടുള്ള ട്യൂഷന്‍ ക്ലാസെടുത്താല്‍ 30,000 ദിർഹമാണ് പിഴ. ട്യൂഷെനത്തുന്നവർക്ക് 20,000 ദിർഹവും നല്‍കേണ്ടിവരും. സാമൂഹിക അകലം പാലിക്കാതിരുന്നാല്‍ 3000 ദിർഹം പിഴ നല്‍കേണ്ടിവരും. വ്യാജവാർത്തകള്‍ - കിവംദന്തികള്‍ പ്രചരിപ്പിച്ചാല്‍ 20,000 ദിർഹമാണ് പിഴ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.