അബുദബി: യുഎഇയില്‍ പുതിയ അധ്യയനം വർഷം ആരംഭിക്കാനിരിക്കെ സ്കൂള്‍ കോളേജ് വിദ്യാർത്ഥികള്‍ക്കായി പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി അധികൃതർ. ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ മധ്യവേനലവധി കഴിഞ്ഞുളള പഠനമാണ് ആരംഭിക്കുന്നത്.
ആദ്യത്തെ അദ്യയന ദിവസം മുതല്‍ 30 ദിവസത്തെ ഗ്രേസ് പിരീയിഡിന് ശേഷവും 12 വയസിന് താഴെയുളള കോവിഡ് വാക്സിന്‍ എടുക്കാത്ത വിദ്യാർത്ഥികളും 12 വയസിന് മുകളിലുളള വാക്സിനെെടുത്തവരും എല്ലാ മാസവും പിസിആർ ടെസ്റ്റെടുത്ത് കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പിക്കണം. 12 വയസിനും അതിനുമുകളിലും പ്രായമുളളവർ വാക്സിനെടുക്കാത്തവരാണെങ്കില്‍ എല്ലാ ആഴ്ചയും പരിശോധനയ്ക്ക് വിധേയരാകണമെന്നും യുഎഇ ആരോഗ്യവക്താവ് ഡോ ഫരീദ അല്‍ ഹൊസാനി പറഞ്ഞു.
കുട്ടികൾ വാക്സിൻ സ്വീകരിച്ചതിന്റെ തെളിവായി അൽ ഹൊസൻ ആപ്പ് രക്ഷിതാക്കൾ സ്കൂൾ അധികൃതരെ കാണിക്കണം. കൂടാതെ കോവിഡ് പരിശോധനാഫലത്തിന്‍റെ പ്രിന്‍റൗട്ട് സ്കൂളിൽ കൊണ്ടുവരണമെന്നും നിർദ്ദേശമുണ്ട്.അതേസമയം വാക്സിനെടുക്കാത്ത കുട്ടികള്‍ക്ക് വേണമെങ്കില്‍ ഓണ്‍ലൈനായുളള പഠനം തുടരാമെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.