ദുബായ്: എമിറേറ്റിലെ സ്വകാര്യ സ്കൂളുകളില്‍ ഒക്ടോബർ മൂന്നുമുതല്‍ ക്ലാസ് മുറികളിലെത്തിയുളള പഠനം ആരംഭിക്കും. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങള്‍ നോളജ് ഹ്യൂമണ്‍ റിസോഴ്സ് അതോറിറ്റി നല്കി. ഇതോടെ വിവിധ സ്കൂളുകളും വിദ്യാർത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാർഗനിർദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.
• പ്രവേശന കവാടത്തില്‍ കുട്ടികളുടെ ശരീര താപനില പരിശോധിക്കുന്നതിനുളള തെർമല്‍ സ്കാനറുകളുണ്ടാകണം.
സ്കൂള്‍ ബസുകളിലെത്തുന്ന കുട്ടികളാണെങ്കില്‍ ബസിലേക്ക് കയറുന്നതിന് മുന്‍പ് താപനില പരിശോധിക്കണം.
• താപനില 37.50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണെങ്കില്‍ പ്രവേശനം അനുവദിക്കില്ല.
• കോവിഡ് ലക്ഷണങ്ങളെ കുറിച്ച് അധ്യാപകർ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തിരിക്കണം.
• ആറുവയസിന് താഴെയുളളവർക്ക് മാസ്ക് നിർബന്ധമല്ല.
• ആരോഗ്യകാരണങ്ങളാൽ മാസ്ക് ധരിക്കാന്‍ വിഷമമുളളവരാണങ്കില്‍ ഇത് സംബന്ധിച്ച ആരോഗ്യ സർട്ടിഫിക്കറ്റ് സമർപ്പിക്കണം
• കുട്ടികളെ സ്കൂളില്‍ കൊണ്ടുവിടുന്നതിനോ, തിരിച്ച് കൊണ്ടുവരുന്നതിനോ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കും. 10 മിനിറ്റ് സമയമാണ് അനുവദിക്കുക.
• രക്ഷിതാക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നതടക്കമുളള കാര്യങ്ങള്‍ ഒഴിവാക്കാന്‍ സ്കൂള്‍ അധികൃതരും ശ്രദ്ധിക്കണം.
• കുട്ടികളെ സ്കൂളുകളില്‍ നിന്ന് തിരികെ കൊണ്ടുപോകാനും കൊണ്ടുവിടുന്നതിനും വരുന്ന രക്ഷിതാക്കള്‍ വാക്സിനെടുത്തിരിക്കണം. അതല്ലെങ്കില്‍ 48 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാഫലം വേണം.
• ക്ലാസ് മുറികളില്‍ കുട്ടികള്‍ തമ്മില്‍ ഒരു മീറ്റർ അകലമുണ്ടായിരിക്കണം. കളിസ്ഥലങ്ങളിലുള്‍പ്പടെ ഇത് പാലിക്കണം. അതേസമയം ഒരു ഗ്രൂപ്പിലുളള കുട്ടികളാണെങ്കില്‍ ഇളവുണ്ട്.
• സ്കൂളുകളില്‍ ഐസൊലേഷന്‍ റൂം സജ്ജമാക്കണം, ബുഫൈയും ഒത്തുചേരലുകളും അനുവദിക്കില്ല.
• സ്കൂള്‍ ബസുകള്‍ക്ക് പൂർണതോതില്‍ പ്രവർത്തനമാകാം.
• കായിക പരിപാടികളും മറ്റും നടത്താനും അനുമതിയുണ്ട്.
• കുട്ടികള്‍ക്ക് വാക്സിനേഷന്‍ നിർബന്ധമല്ല, അതേസമയം വാക്സിനെടുക്കാത്ത അധ്യാപക-അനധ്യാപകർ ഓരോ ആഴ്ചയിലും പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പിക്കണം.
ഇത് കൂടാതെ സാമൂഹിക അകലം, അണുനശീകരണം ഉള്‍പ്പടെയുളള കാര്യങ്ങളില്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ മാർഗനിർദ്ദേശങ്ങള്‍ പൂർണമായും പാലിക്കാന്‍ സ്കൂള്‍ അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.