ദുബായ്: കോവിഡ് വാക്സിനേഷന്‍ വിതരണം യുഎഇയില്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. അതേസമയം അഞ്ച് വിഭാഗങ്ങള്‍ക്ക് കോവിഡ് വാക്സിനേഷനായി മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.
വാക്സിനെടുക്കാന്‍ മുന്‍കൂട്ടി ബുക്കിംഗ് ആവശ്യമില്ലാത്തവർ
1. യുഎഇ സ്വദേശികള്‍ക്കും, അവരുടെ ഗാർഹിക സഹായികള്‍ക്കും
2. മുതിർന്ന പൗരന്മാർക്കും 60 വയസുകഴിഞ്ഞ താമസക്കാർക്കും
3. നിശ്ചയ ദാർഢ്യക്കാർക്ക്
4. ഗുരുതര അസുഖമുളളവർക്ക്
5 വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നവർക്കും ആരോഗ്യമേഖലയിലെ ജോലിക്കാർക്കും
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍ നടപ്പിലാക്കിയ രാജ്യമാണ് യുഎഇ. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 100 പേർക്ക് 179.25 എന്നരീതിയിലാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.