തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ തീവ്ര കോവിഡ് പരിശോധന ആരംഭിക്കും. ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം സാമ്പിൾ പരിശോധിച്ച കഴിഞ്ഞ ദിവസത്തെ രോഗ ബാധിതരുടെ എണ്ണം കാൽ ലക്ഷത്തിനടുത്താണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം 100 പേരെ പരിശോധിക്കുമ്പോൾ 18 ൽ ഏറെ പേർ ഇപ്പോൾ തന്നെ പോസിറ്റീവാകുന്നു. ടി.പി.ആർ 18 കടക്കുന്നത് മൂന്ന് മാസത്തിന് ശേഷം ഇതാദ്യമാണ്. പകുതിയിലേറെ ജില്ലകളിൽ സംസ്ഥാന ശരാശരിക്കും മുകളിലാണ് ടി.പി.ആർ എന്നതും ആശങ്ക വർധിപ്പിക്കുന്നു.
സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ പ്രദേശങ്ങൾ ഇന്ന് പുനർ നിശ്ചയിക്കും. രോഗവ്യാപനം വർധിച്ച പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്.
വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകൾ വാക്സിനേഷനിൽ ബഹുദൂരം മുന്നിലായതിനാൽ, ഈ ജില്ലകളിൽ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. ബാക്കി ജില്ലകളിൽ പരിശോധന വ്യാപിപ്പിക്കും. ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ വാക്സിൻ എടുത്തവരിലെ രോഗബാധ കൂടുതലാണ്. ഈ ജില്ലകളിൽ ജനിതക പഠനം ആരംഭിക്കും. നിലവിൽ 414 വാർഡുകളിലാണ് കർശന നിയന്ത്രണങ്ങളുള്ളത്.
കോവിഡ് രോഗവ്യാപനം കുത്തനെ കൂടിയ പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക് ഡൗൺ വരും.അതേസമയം സംസ്ഥാനത്ത് തൽക്കാലം അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. സമ്പൂർണ അടച്ചിടലിലേയ്ക്ക് പോകില്ല. കടകളുടെ പ്രവർത്തനം രാത്രി ഒൻപത് വരെ തുടരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.