ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന എട്ട് ക്രിപ്റ്റോ കറന്‍സി ആപ്പുകള്‍ ഗൂഗിള്‍ നിരോധിച്ചു.ആപ്ലിക്കേഷനുകള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഉപയോക്താക്കളെ കബളിപ്പിക്കുന്നുവെന്ന് കബളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇവ നീക്കം ചെയ്തു. ആപ്പ് നല്‍കുന്ന സേവനങ്ങള്‍ ഉപയോഗിച്ച് എളുപ്പം പണം ഉണ്ടാക്കാമെന്ന് ആളുകളെ തെറ്റിധരിപ്പിക്കുന്നുണ്ട്.
കബളിപ്പിക്കലിന്
സാധ്യതയുള്ള 'ക്ലൗഡ് മൈനിങ്ങ്' ആണ് ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്നത്. 2020 ജൂലൈ മുതല്‍ 2021 ജൂലൈ വരെ നാലായിരത്തി അഞ്ഞൂറിലധികം ആളുകള്‍ ഇത്തരം ആപ്പുകളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്തെ ഇടപാടുകളില്‍ ക്രിപ്റ്റോകറന്‍സി ഉപയോഗിക്കുന്നതോട തട്ടിപ്പുകളുടെ എണ്ണം ഏറി. ഒരു തരം ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ പണമാണ് ക്രിപ്‌റ്റോകറന്‍സി.
ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുള്ളതെന്ന കണക്കുകള്‍ പറയുന്നു. യുഎസ്, യുകെ, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം.യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് ചെയിന്‍ ഡാറ്റ പ്ലാറ്റ്‌ഫോമായ ചെയിനലാസിസിന്റെ 2021 ഗ്ലോബല്‍ ക്രിപ്ര്‌റ്റോ അഡോപ്ഷന്‍ ഇന്‍ഡക്‌സ് പ്രകാരം ഇന്ത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്. വിയറ്റ്‌നാമാണ് ഒന്നാമത്.
2020 ജൂണിനും 2021 ജൂലായ്ക്കുമിടയില്‍ ലോകമെമ്പാടുമുള്ള ക്രിപ്‌റ്റോ അഡോപ്ഷനില്‍ 880 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടിന്റെ കാര്യത്തില്‍ മുന്നിലുള്ള അഞ്ച് രാജ്യങ്ങളില്‍ എല്ലാം ഏഷ്യയില്‍നിന്നുള്ളതാണ്. ലോകമമ്പാടുമുള്ള 47,000 പേരില്‍ സര്‍വെ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയില്‍നിന്ന് സര്‍വെയില്‍ പങ്കെടുത്തവരില്‍ 30 ശതമാനം പേരും ക്രിപ്‌റ്റോയില്‍ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തി. ബിറ്റ്‌കോയിനാണ് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോകറന്‍സി. റിപ്പിള്‍, എതേറിയം, ബിറ്റ്‌കോയിന്‍ ക്യാഷ് എന്നിവയിലും ഇന്ത്യക്കാര്‍ കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്.
പ്രവാസികളുടെ എണ്ണത്തിലെ വര്‍ധനവാണ് രാജ്യത്തെ ക്രിപ്‌റ്റോകറന്‍സികളിലെ നിക്ഷേപകരുടെ വര്‍ധനവിന് പിന്നിലെന്നാണ് വിലയിരുത്തല്‍. 2021 ജനുവരിയിലെ യുഎന്‍ കണക്കു പ്രകാരം 1.8 കോടി പേരാണ് പ്രവാസികളായുള്ളത്. പ്രവാസി ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യക്കാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.