ഇന്‍സുലിന്‍ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

ഇന്‍സുലിന്‍ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: ഇന്‍സുലിന്‍ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അടുത്ത മാസം ഒന്ന് മുതല്‍ സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇന്‍സുലിന്‍ ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 24 ശതമാനം വരെ ഇളവ് നല്‍കും.

തൊണ്ണൂറിലധികം ഇന്‍സുലിന്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. റേഷന്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് നല്‍കും. ഓണക്കിറ്റിലെ ഏലക്കയുടെ ഗുണ നിലവാരം സംബന്ധിച്ച പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് തന്നെയാണ് ഏലക്ക വാങ്ങിയത്. ഇത് ഇ-ടെണ്ടര്‍ വഴിയാണ് സംഭരിച്ചത്. ഇതുവഴി കര്‍ഷകര്‍ക്ക് നേരിട്ടുള്ള പ്രയോജനം ലഭിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.