ദുബായ്: ബാങ്കുകളില്‍ നിന്ന് വ്യക്തിഗത വായ്പ ലഭിക്കാന്‍ 5000 ദിര്‍ഹമെങ്കിലും (ഏകദേശം 1,20,624 രൂപ) മാസശമ്പളം വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി യുഎഇ. ഇനിമുതല്‍ ശമ്പളപരിധികള്‍ ഓരോ ബാങ്കിനും സ്വതന്ത്രമായി തീരുമാനിക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക്. രാജ്യത്തെ എല്ലാവര്‍ക്കും സുരക്ഷിതവും നിയന്ത്രിതവുമായ ബാങ്കിങ് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പുതിയ മാറ്റം യുഎഇയിലെ ഇന്ത്യക്കാര്‍ അടക്കമുള്ള കുറഞ്ഞ ശമ്പളക്കാര്‍ക്ക് ക്യാഷ് ഓണ്‍ ഡിമാന്‍ഡ് അടക്കമുള്ള സാമ്പത്തിക സേവനങ്ങള്‍ എളുപ്പത്തില്‍ നേടാന്‍ സഹായിക്കും എന്നാണ് വിലയിരുത്തല്‍. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാവര്‍ക്കും വ്യക്തിഗത വായ്പകള്‍ ലഭിക്കാന്‍ പുതിയ തീരുമാനം സഹായിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായ്പയെടുക്കുന്നവരുടെ അക്കൗണ്ടുകള്‍ സെന്‍ട്രല്‍ ബാങ്കിന്റെ വേതന സംരക്ഷണ സംവിധാന (ഡബ്ലുപിഎസ്) വുമായി ബന്ധിപ്പിക്കും. ഇതോടെ വായ്പാ തിരിച്ചടവ് ശമ്പള അക്കൗണ്ടില്‍ നിന്ന് നേരിട്ടാവുകയും ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.