പ്രതിഷേധത്തിനു പിന്നാലെ രാജി; എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു

പ്രതിഷേധത്തിനു പിന്നാലെ രാജി; എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാലക്കാട്ടെ മുന്‍ ഡിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.വി ഗോപിനാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.

'പതിനഞ്ച് വയസു മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോണ്‍ഗ്രസ് എന്നും നിറഞ്ഞു നില്‍ക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോണ്‍ഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി. ഏകദേശം 43 വര്‍ഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായി പഞ്ചായത്തിനെ നിലനിര്‍ത്താന്‍ സാധിച്ചു. അതിന്റെ ഗുണം പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തും എത്തിക്കാന്‍ സാധിച്ചു' -ഗോപിനാഥ് പറഞ്ഞു.

കോണ്‍ഗ്രസിനും അതിന്റെ നേതാക്കന്‍മാര്‍ക്കും ഉയരാന്‍ കഴിയില്ല എന്നുള്ള ഒരു ചിന്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസിനകത്ത് വന്ന് ചേര്‍ന്നാല്‍ നമുക്ക് ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. ത്തരം ഒരു ചിന്ത പാര്‍ട്ടി പ്രവര്‍ത്തകനായ എന്നിലും കൂടിയാല്‍ എന്നെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. പ്രതീക്ഷയില്ലാത്ത ഒരു യാത്ര നടക്കുന്നതിനേക്കാളുപരി എവടെയെങ്കിലും വെച്ച് അവസാനിപ്പിക്കാന്‍ മനസ്് പലതവണയായി മന്ത്രിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ നിമിഷം മുതല്‍ കോണ്‍ഗ്രസുകാരന്‍ അല്ലാതായി മാറിയെന്നും നിലവില്‍ മറ്റു പാര്‍ട്ടിയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.