രാത്രികാല കര്‍ഫ്യൂ; കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളില്‍: പരിഹാസവുമായി ഷിബു ബേബി ജോണ്‍

രാത്രികാല കര്‍ഫ്യൂ; കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളില്‍: പരിഹാസവുമായി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ രാത്രികാല കര്‍ഫ്യൂവിന് പരിഹസിച്ച്‌ മുന്‍ എം.എല്‍.എ ഷിബു ബേബി ജോണ്‍. സംസ്ഥാന സര്‍ക്കാര്‍ നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ കോവിഡ് ഭീഷണിക്ക് പരിഹാരം കണ്ടെത്തിയതായി അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പകല്‍ സമയങ്ങളില്‍ കോവിഡിനെ ഭയപ്പെടുന്നത് വെറുതെയാണെന്നും പരിഹസിച്ചു. രാത്രി ഉറങ്ങുന്നത് മുതല്‍ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാനും പറഞ്ഞ അദ്ദേഹം ജയ് രാത്രി കര്‍ഫ്യൂ എന്നും കുറിച്ചു.

ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ :

ഇനി എല്ലാ മലയാളികള്‍ക്കും സമാധാനിക്കാം. കേരളത്തിന്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായിരിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റ് ശാസ്ത്രീയമായി ഗവേഷണങ്ങള്‍ നടത്തി കോവിഡിനെ നേരിടാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു.
നിലവില്‍ ഇന്ത്യാരാജ്യത്തെ 70% കേസുകളും കേരളത്തിലാണെങ്കിലും ഇനി മുതല്‍ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ്.

നമ്മള്‍ ഇത്രയുംകാലം പകല്‍ സമയങ്ങളില്‍ കോവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃത്തുക്കളെ. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാതിരുന്നാല്‍ മതി കോവിഡിനെ നമുക്ക് തുരത്താം. രാത്രി ഉറങ്ങുന്നത് മുതല്‍ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാന്‍ മറക്കരുത്. ജയ് രാത്രി കര്‍ഫ്യൂ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.