സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ശുപാര്‍ശ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ശമ്പള പരിഷ്‌കരണ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശയിലെ ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും അവധി ദിവസങ്ങള്‍ പന്ത്രണ്ടായി കുറയ്ക്കണം. പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചായി കുറയ്ക്കുമ്പോള്‍ ഓരോ ദിവസത്തേയും പ്രവര്‍ത്തി സമയം രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ ആക്കണം. വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമാക്കണമെന്ന് പറയുന്നില്ലെങ്കിലും അത്യാവശ്യ സാഹചര്യങ്ങളില്‍ അനുവദിക്കാമെന്നാണ് ശുപാര്‍ശ. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ലീവുകളുടെ എണ്ണം നിജപ്പെടുത്തണം. അവധി ദിവസങ്ങള്‍ കുറയ്ക്കണമെന്നും ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നു.

കൂടാതെ ആശ്രിത നിയമനം ഒഴിവാക്കണമെന്നും ശുപാര്‍ശ. സര്‍വീസിലിരിക്കുന്ന ഒരാള്‍ മരണപ്പെടുമ്പോള്‍ ബന്ധുവിന് ജോലി നല്‍കുന്നതിലൂടെ ഉദ്ദേശലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമല്ല. ആശ്രിതര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കണം. എന്നാല്‍ ഭരണഘടനയനുസരിച്ച് ആര്‍ട്ടിക്കിള്‍ 16ന്റെ അന്തസത്ത ലംഘിക്കുന്നതുകൊണ്ടും സര്‍വീസ് കാര്യക്ഷമതയില്‍ ഇടിവ് സംഭവിക്കുന്നതുകൊണ്ടും പൊതു ഉദ്യോഗാര്‍ത്ഥികളുടെ അവസരം കുറയുന്നതുകൊണ്ടും ആശ്രിത നിയമനം പൂര്‍ണമായും ഒഴിവാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എയ്ഡഡ് കോളേജ്, സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തില്‍ സുതാര്യത ഉണ്ടാകണമെന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. ഇത്തരം നിയമനങ്ങള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ വേണമെന്നാണ് കമ്മിഷന്‍ ശുപാര്‍ശ. മാനേജ്മെന്റുകളുടെ കൂടി സഹകരണത്തോടുകൂടി ഇത് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ കേരള റിക്രൂട്ട്മെന്റ് ബോര്‍ഡ് ഫോര്‍ പ്രൈവറ്റ് സ്‌കൂള്‍ ആന്‍ഡ് കോളേജ് സ്വീകരിക്കണമെന്നും അതുവരെ അഭിമുഖങ്ങള്‍ ഉള്‍പ്പെടെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന രീതി സ്വീകരിക്കാമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. കൂടാതെ പരാതികള്‍ ഉയര്‍ന്നാല്‍ പരിഹരിക്കുന്നതിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ഓംബുട്സ്മാനായുള്ള ഒരു സമിതി വേണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.