ശ്രീലങ്കന്‍ ബോട്ട് കേരള തീരത്തേക്ക്: അതീവ ജാഗ്രതാ നിര്‍ദ്ദേശം; കരയിലും കടലിലും പരിശോധന

ശ്രീലങ്കന്‍ ബോട്ട് കേരള തീരത്തേക്ക്: അതീവ ജാഗ്രതാ നിര്‍ദ്ദേശം; കരയിലും കടലിലും പരിശോധന

കൊല്ലം: കേരളതീരത്തേക്ക് ശ്രീലങ്കന്‍ സംഘമടങ്ങുന്ന ബോട്ട് എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ശ്രിലങ്കന്‍ സംഘം കേരള തീരത്ത് എത്താന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരപ്രദേശത്ത് പരിശോധന ശക്തമാക്കി. കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേകകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്ന നടപടിയും തുടരുന്നു. കേരളത്തിന്റെ തീരത്ത് എത്തിയതിന് ശേഷം ബോട്ട് സംഘടിപ്പിച്ച് പകിസ്ഥാനിലേക്ക് പോകാനാണ് ശ്രീലങ്കന്‍ സംഘത്തിന്റെ നീക്കമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതോടെയാണ് കോസ്റ്റല്‍ പൊലീസ് ഉള്‍പ്പടെയുള്ള സംഘം കടലും തീരവും പരിശോധന നടത്തുന്നത്.

അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പൊലീസിന്റെ രണ്ട് ബോട്ടുകളാണ് നിരിക്ഷണം നടത്തുന്നത്. കടലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും നിരിക്ഷണത്തിലാണ്. ഇവിടെ താമസിക്കാന്‍ എത്തുന്നവരുടെ പേര് വിവിരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.