ഊശാന്താടി (നർമ്മഭാവന)

ഊശാന്താടി  (നർമ്മഭാവന)


ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം...!!!
കോവിഡിന്റെ ആക്രമണകാലംമുതൽ,
വിചിത്രമായ സ്വഭാവരീതികൾ, നാടായ-
നാടുകളിൽ അരങ്ങേറുന്നു.
പീഡനം.! സർവ്വത്ര പീഡനം..!
സാക്ഷരകേരളമേ..., ലജ്ജാവഹം..!!
ക്ഷുരകന്റെ 'തൊഴിൽശാലയിൽ'....,
യൌവ്വനക്കാർ വരാതെയായി.
മല്ലപ്പള്ളിലും, പ്രാന്തപ്രദേശങ്ങളിലും
ക്ഷുരകർക്ക്, വരുമാനം കുറഞ്ഞു..!
സാമൂഹിക അകൽച്ചാപാലനം.....,
എങ്ങും, എവിടേയും ത്വരിതഗതിയിൽ.
ചില്ലറച്ചിലവുകൾുക്കുള്ള തുകവിഹിതം
കണ്ടെത്തുവാൻ, നിസ്സാരത്തിലുപരി,
നീചമായ കുൽസൃതികൾ, എല്ലാ
പഞ്ചായത്തുകളിലും കൊണ്ടാടി..!

ചീർപ്പ്, കത്രിക, ക്ഷൌരക്കത്തി, ഇത്യാദി
പണിയായുധങ്ങൾ, കക്ഷത്തിലൊതുക്കിയ
ചണസഞ്ചിയിൽ ക്ഷുരകർ തിരുകിക്കയറ്റി.
വീരഗാഥകളിലെ ചന്തുക്കുട്ടിമാർ....
പുറപ്പെടുകയായി. വലിയമൂപ്പൻ..., തന്റെ
ഒട്ടിയവയറിൽ താളമിട്ടു. `സരിഗമപതനി'
കളത്ര, പുത്രിപുത്രാദികളുടെ... വകയും.!
സസ്സ്യശാമള..കോമളമാം മല്ലപ്പള്ളി..!!
കുണുങ്ങിക്കുണുങ്ങി, മണിമലയാർ
ഒഴുകിവരുന്നു. മദകരിമസ്തകംപോലെ, ഉയർന്ന മല്ലപ്പള്ളിയിലെ ചന്തസ്ഥലം!
ചന്തക്കടവിനേ തൊട്ടുതലോടി, അവൾ
യാത്ര തുടരുന്നു...ഇന്നും..!!
ചെങ്ങരൂർചിറയിൽ നാട്ടുകാർ നഞ്ചു
കലക്കി, മീൻവാരൽ തുടർന്നു..!
കുളക്കോഴികൾ പട്ടിണിയിലായി..!!
മല്ലപ്പള്ളിയുടെ പ്രാന്തപ്രദേശമായ `മുക്കൂർ'!
നാട്ടുകാരുടെ, പ്രീയങ്കരിയായ ``മുക്കൂർ''..!

(തുടരും)

മുൻ ലക്കങ്ങൾ വായിക്കുവാൻ  ഇവിടെ അമർത്തുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.