എക്സ്പോ പാസ്പോർട്ട് അവതരിപ്പിച്ച് ദുബായ്

എക്സ്പോ പാസ്പോർട്ട് അവതരിപ്പിച്ച് ദുബായ്

ദുബായ്: ലോകത്തെ വരവേല്‍ക്കാനുളള അവസാനവട്ട ഒരുക്കത്തിലാണ് എക്സ്പോ 2020 യുടെ സംഘാടകർ. എക്സ്പോയിലെത്തുന്ന സന്ദർശകർക്കായി പാസ്പോർട്ട് പുറത്തിറക്കി. 20 ദിർഹം വിലവരുന്ന പാസ് പോർട്ട് എക്സ്പോയിലെ വിവിധ പവലിയനുകള്‍ സന്ദർശിക്കാന്‍ ഉപകാരപ്രദമാകും. ഓരോ പവലിയന്‍ സന്ദർശിക്കുമ്പോഴും പാസ്പോർട്ടില്‍ സ്റ്റാമ്പ് പതിപ്പിക്കും.

200 പവലിയനുകളാണ് എക്സ്പോ 2020യിലുളളത്. യുഎഇയുടെ പൈതൃക കാഴ്ചകള്‍ പാസ്പോർട്ടിന് മിഴിവേകുന്നു.മൂന്ന് തീമാറ്റിക് പവലിയനുകളുടെയും ( മിഷന്‍ പോസിബിള്‍, ആലിഫ്, ടെറ) അല്‍ വാസല്‍ പ്ലാസയുടെയും ദുബൈയുടെ മറ്റ് പ്രമുഖ കെട്ടിടങ്ങളുടെയും ചിത്രങ്ങളും പാസ്പോർട്ടിലുണ്ട്. സന്ദര്‍ശകര്‍ക്ക് അവരുടെ വ്യക്തി വിവരങ്ങള്‍ അവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്താനുമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.