നാർക്കോട്ടിക് ജിഹാദിന് തെളിവ് തേടി മുസ്ലിം സംഘടനകൾ: പത്ര വാർത്തകൾ നിരത്തിവച്ച് മറുപക്ഷം

നാർക്കോട്ടിക് ജിഹാദിന് തെളിവ്  തേടി മുസ്ലിം സംഘടനകൾ: പത്ര വാർത്തകൾ നിരത്തിവച്ച്  മറുപക്ഷം

കൊച്ചി : കേരളത്തിൽ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ പിടിമുറുക്കുന്നുവെന്ന് പ്രസ്താവിച്ച മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വിവിധ മുസ്ലിം സംഘടനകൾ ഏറ്റു പിടിച്ചു. ഇതോടെ സോഷ്യൽ മീഡിയ, വിവിധ ലഹരി മയക്കുമരുന്ന് കേസുകളുടെ പത്ര റിപ്പോർട്ടുകൾ മറുവാദമായി നിരത്തുന്നു .

കോഴിക്കോട് ടൗണിൽ നിന്നും കഴിഞ്ഞമാസം 20 വയസ് പ്രായമുള്ള ഒരു പെൺകുട്ടി അടക്കം എട്ടുപേരെ കഞ്ചാവ് കേസിൽ പോലീസ് പിടികൂടിയിരുന്നു. ജന്മദിന ആഘോഷം എന്ന പേരിലാണ് ഹോട്ടലിൽ മുറി എടുത്തു തങ്ങുന്നത്. സ്വർണ്ണക്കടത്തു കേസിലെ മുഖ്യ പ്രതിയായ അർഷാദ് ആണ് ഈ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.

2020 ൽ വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടന്ന വന്‍ കഞ്ചാവ് വേട്ടയിൽ 100 കിലോ കഞ്ചാവുമായി കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) , ആബിദ് (23) എന്നീ യുവാക്കലെ പിടികൂടിയ റിപ്പോർട്ടുകളും സമാനമായ മറ്റു കേസുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു.

2020 ഡിസംബറിൽ തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂരില്‍ രണ്ടുകിലോ കഞ്ചാവുമായി ചുള്ളിമാനൂര്‍ സ്വദേശി റാഷിദ്, പുത്തന്‍പാലം സ്വദേശി ഷിനു എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്ത സംഭവം, മലപ്പുറം തേഞ്ഞിപ്പലത്ത് കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് മര്‍ജാൻ കഞ്ചാവും ഹാഷിഷ് ഓയിലുമുള്‍പ്പെടെയുള്ള ലഹരി ഉല്‍പനങ്ങളുമായി 2020 ൽ എക്സൈസിന്റെ പിടിയിലായത്, കുന്നംകുളത്ത് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ രണ്ടുകിലോ കഞ്ചാവുമായി വടക്കേക്കാട് സ്വദേശികളായ പതിനെട്ടുകാരന്‍ അനസും പത്തൊന്‍പതുകാരന്‍ സെനഗലുമാണ് പോലീസ് പിടിയിലായതും കോഴിക്കോട് കാറിൽ കടത്തുകയായിരുന്ന നാൽപ്പത്തി നാലര കിലോ കഞ്ചാവുമായി കുന്ദമംഗലം സ്വദേശി നിസാമിനെ പൊലീസ് പിടികൂടിയ സംഭവവും വാർത്തകളുടെ ലിങ്ക് സഹിതം പ്രചരിക്കുന്നു.

വിവിധ ടെലിവിഷൻ മാധ്യമങ്ങൾ ഈ വിഷയം ചർച്ചക്ക് എടുക്കുന്നതിനാൽ കേരളത്തിൽ മാർ കല്ലറങ്ങാട്ടിന്റെ പ്രസംഗം ഉയർത്തിയ അലയൊലികൾ ഉടനെ എങ്ങും കെട്ടടങ്ങും എന്ന് പ്രതീക്ഷിക്കുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.