ന്യൂയോര്‍ക്ക്:ആദ്യം ചിരിപ്പിക്കുകയും പിന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന പാരഡി നൊബേല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന ഐജി നൊബേല്‍ പുരസ്‌കാരം ഇത്തവണ കാണ്ടാമൃഗത്തെ ഹെലിക്കോപ്റ്ററില്‍ കെട്ടിത്തൂക്കി നടത്തിയ ഗവേഷണത്തിന്. വിവിധ മേഖലകളിലെ കണ്ടുപിടിത്തങ്ങളും പ്രവര്‍ത്തനങ്ങളുമാണ് സയന്‍സ് ഹ്യൂമര്‍ മാഗസിന്‍ നല്‍കിവരുന്ന ഈ പുരസ്‌കാരത്തിനു പരിഗണിക്കുന്നത്. യു.എസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് പാരഡി നൊബേല്‍ പുരസ്‌കാരദാന ചടങ്ങ് സാധാരണയായി നടക്കാറുള്ളതെങ്കിലും കോവിഡിന്റെ സാഹചര്യത്തില്‍ ഇത്തവണ ഓണ്‍ലൈനായി നടത്തി.
ഹെലികോപ്റ്ററില്‍ കെട്ടിത്തൂക്കി കൊണ്ട് പോകുമ്പോള്‍ മൃഗങ്ങളുടെ ആരോഗ്യം അപകടത്തിലാവുമോ എന്നറിയാന്‍ കോര്‍ണല്‍ സര്‍വകലാശാലയിലെ വന്യജീവി മൃഗ ഡോക്ടര്‍മാരായ റോബിന്‍ റാഡ്ക്ലിഫും സഹപ്രവര്‍ത്തകരുമാണ് ഈ പഠനം നടത്തിയത്. 
ക്രെയിന്‍ ഉപയോഗിച്ച്  12 കാണ്ടാമൃഗങ്ങളെ കെട്ടിത്തൂക്കിയ ശേഷം ശാരീരിക പ്രതികരണങ്ങള്‍ പരിശോധിച്ചാണ് റോബിന്റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്. എന്നാല്‍ മയക്കി കിടത്തി തലകീഴായി കൊണ്ട് പോവുന്ന മൃഗങ്ങളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിക്കുമോ എന്നതറിയാന്‍ അടിസ്ഥാന ഗവേഷണം നടത്തിയില്ല എന്നത് ഒരു പോരായ്മയായും കണക്കാക്കുന്നു.
ആഫ്രിക്കയിലെ പല സ്ഥലത്തും വന്യജീവികളുടെ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്നതാണ് ഇത്തരം  കെട്ടിത്തൂക്കല്‍. റൈനോകളെ കെട്ടിത്തൂക്കി കൊണ്ടു പോവുന്ന ആദ്യ രാജ്യമല്ല നബീബിയയെന്നും എന്നാല്‍ ഈ രീതി ശരിയാണോ എന്നറിയാന്‍ പഠനം നടത്താന്‍ തയ്യാറായ ആദ്യ രാജ്യമാണ് നബീബിയയെന്നും റോബിന്‍ റാഡ്ക്ലിഫ് പറഞ്ഞു.മൃഗങ്ങളെ തല കീഴായി കൊണ്ട് പോവുമ്പോള്‍ സ്ട്രോപ്പിന്റെ ബുദ്ധിമുട്ടൊഴിച്ചാല്‍ രക്ത പ്രവാഹം കൃത്യമായി നടക്കുന്നുണ്ടെന്നും അതിനാല്‍ ഇത്തരത്തില്‍ കൊണ്ട് പോവുന്നതാണ് നല്ലതെന്നും കണ്ടെത്തി. ചരിച്ച് കിടത്തി കൊണ്ട് പോവുമ്പോള്‍ കിടക്കുന്ന വശത്തെ പേശികള്‍ക്ക് ക്ഷതമേലല്‍ക്കുമെന്നും വാരിയെല്ലുകള്‍ക്ക് നല്ലതല്ലാത്ത ഈ രീതി രക്തപ്രവാഹം ഒരു വശത്തേക്ക് മാത്രം ത്വരിതപ്പെടുത്തുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.