ഐഫോണ്‍ 13 യുഎഇയിലെ വില അറിയാം

ഐഫോണ്‍ 13 യുഎഇയിലെ വില അറിയാം

ദുബായ്: ഉപഭോക്താക്കളുടെ കാത്തിരിപ്പിന് അവസാനമിട്ട് ഐ ഫോണിന്‍റെ പുതിയ പതിപ്പായ ഐ ഫോണ്‍ 13 അടക്കം പുതിയ ഉത്പന്നങ്ങള്‍ പ്രഖ്യാപിച്ച് ആപ്പിള്‍ പുതിയ ഐ പാഡ്, ഐ പാഡ് മിനി, ആപ്പിൾ വാച്ച് സീരീസ് 7, ഐ ഫോൺ 13, ഐഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ മാക്സ് തുടങ്ങിയവയാണ് ആപ്പിൾ പ്രഖ്യാപിച്ചത്.

ഐ ഫോണ്‍ 13 ന് യുഎഇയില്‍ 3,999 ദിർഹമാണ് ആണ് വില. ( ഏകദേശം 79350 ഇന്ത്യന്‍ രൂപ)
ഐഫോണ്‍ 13 മിനിയ്ക്ക് 2999 (ഏകദേശം 59507 ഇന്ത്യന്‍ രൂപ) ദിർഹവും, ഐഫോണ്‍ 13 പ്രോയ്ക്ക് 4,199 (ഏകദേശം 83319 ഇന്ത്യന്‍ രൂപ) ദിർഹവുമാണ് വില. ഐ ഫോണ്‍ പ്രോ മാക്സിന് 4699 ദിർഹം ( ഏകദേശം 93240 ഇന്ത്യന്‍ രൂപ) ആണ് നിരക്ക്.

ഐഫോൺ 13 സീരീസിലെ എല്ലാ മോഡലുകളും 5ജിയിലാണ് വരുന്നത്. ഐ ഒ എസ് 15 ന്‍റെ അപ്ഡേറ്റ് ഈ മാസം 20 മുതല്‍ ആരംഭിക്കുമെന്നും ആപ്പിള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.