ഡ്രൈവറില്ലാത്ത വണ്ടിയില്‍ വീട്ടുമുറ്റത്ത് സാധനങ്ങള്‍ എത്തിക്കാനൊരുങ്ങി വാള്‍മാര്‍ട്ട്

ഡ്രൈവറില്ലാത്ത വണ്ടിയില്‍ വീട്ടുമുറ്റത്ത് സാധനങ്ങള്‍ എത്തിക്കാനൊരുങ്ങി വാള്‍മാര്‍ട്ട്


വാഷിങ്ടണ്‍: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ സാധനങ്ങള്‍ ഡ്രൈവറില്ലാത്ത വണ്ടിയില്‍ വീട്ടുമുറ്റത്ത് എത്തിക്കാന്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര റീട്ടെയില്‍ കോര്‍പ്പറേഷനായ വാള്‍മാര്‍ട്ട് തയ്യാറെടുക്കുന്നു. അമേരിക്കയിലെ ഉപഭോക്താക്കള്‍ക്കായി വാള്‍മാര്‍ട്ട് ഒരുക്കുന്ന പുതിയ സാധ്യതയാണ് ഫോര്‍ഡിന്റെ സഹകരണത്തോടെയുള്ള ഓട്ടോമാറ്റിക് ഡെലിവറി സംവിധാനം.

വാള്‍മാര്‍ട്ടിന്റെ കീഴില്‍ നിരവധി ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ വാള്‍മാര്‍ട്ടില്‍ നിന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് വീട്ടില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഫോര്‍ഡിന്റെ ഓട്ടോമാറ്റിക് കാര്‍. ആര്‍ഗോയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഫോര്‍ഡില്‍ പ്രയോഗിച്ചാണ് ഡ്രൈവറില്ലാ വാഹനത്തെ വാള്‍മാര്‍ട്ട് ഒരുക്കുന്നത്.

അമേരിക്കയിലെ വാഷിങ്ടണ്‍, മിയാമി, ഓസ്റ്റിന്‍ എന്നിവിടങ്ങളിലാണ് വാള്‍മാര്‍ട്ടിന്റെ ഓട്ടോമാറ്റിക് വാഹന സംവിധാനം ആദ്യം അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ നിശ്ചിത ഭൂപ്രദേശങ്ങളിലാണ് പുതിയ സാധ്യത ആരംഭിക്കുക. കാലക്രമേണ വിവിധയിടങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും വാള്‍മാര്‍ട്ട് അറിയിച്ചു. 2022ഓടെ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.