സിലബസില്‍ പോരായ്മ ഉണ്ടെന്ന് വിദഗ്ധ സമിതി; കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വി സി

സിലബസില്‍ പോരായ്മ ഉണ്ടെന്ന് വിദഗ്ധ സമിതി; കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വി സി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. സിലബസില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നും വി.സി പ്രതികരിച്ചു.

ആദ്യം സിലബസില്‍ ഉണ്ടായിരുന്നത് കണ്ടെംപററി പൊളിറ്റിക്കല്‍ തിയറി ആയിരുന്നു. ഇതില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ പഠിപ്പിക്കും. ഈ സെമസ്റ്ററില്‍ പഠിപ്പിക്കില്ലെന്നും വി.സി വ്യക്തമാക്കി.

സിലബസില്‍ പോരായ്മ ഉണ്ടെന്നാണ് ഇത് വിദഗ്ധ സമിതി കണ്ടെത്തിയത്. സിലബസില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്നത് 29ന് ചേരുന്ന അക്കാദമിക് സമിതി വിലയിരുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.