കോവിഡിനെ അതിജീവിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

കോവിഡിനെ അതിജീവിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ജിസിസി: യുഎഇയില്‍ വെളളിയാഴ്ച 521 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 334657 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 614 പേർ രോഗമുക്തി നേടി. 2 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2071 മരണമാണ് സ്ഥിരീകരിച്ചിട്ടുളളത്. 7311828 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 723337 പേർ രോഗമുക്തി നേടി.


സൗദി അറേബ്യയില്‍ 75 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 64 പേർ രോഗമുക്തരായി. 6 മരണവും റിപ്പോർട്ട് ചെയ്തു. റിയാദില്‍ 15 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മക്കയില്‍ 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.


രാജ്യത്ത് ഇതുവരെ 8651 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 546411 പേരില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 535373 പേർ രോഗമുക്തി നേടി. 2387 ആണ് ആക്ടീവ് കേസുകള്‍. 378 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കുവൈറ്റില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 63 പേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 92 പേർ രോഗമുക്തി നേടുകയും ചെയ്തു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 411081 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 407712 പേർ രോഗമുക്തരായി. വെളളിയാഴ്ച ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 2437 ആയി.


ഖത്തറില്‍ രാജ്യത്ത് തന്നെയുളള 79 പേരിലും രാജ്യത്തേക്ക് എത്തിയ 38 പേരിലും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 135 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 235304 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 232952 പേർ രോഗമുക്തി നേടി. 604 മരണവും ഇതുവരെ സ്ഥിരീകരിച്ചു. രാജ്യത്ത് 18 പേരാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുളളത്.


ബഹ്റിനില്‍ വെള്ളിയാഴ്ച 66 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 130 പേർ രോഗമുക്തി നേടി. 814 ആണ് രാജ്യത്തെ ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 271905 പേരാണ് രോഗമുക്തി നേടിയത്. 1388 പേർ മരിച്ചു.


കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബഹ്റില്‍ കോവിഡ് മൂലമുണ്ടായ ആരോഗ്യ സങ്കീ‍ർണതകളാലുളള മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.