തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഇസ്രയേലില്‍ ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ മരിച്ച സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്. ഇസ്രയേലില്‍ വച്ച് താന്‍ സൗമ്യയെ പ്രേമിച്ച് വിവാഹം കഴിച്ചെന്ന പരാമര്‍ശം തെറ്റാണ്. വെള്ളാപ്പള്ളി നടേശന്റെ ഭാഗത്ത് നിന്നുണ്ടായത് വര്‍ഗീയത വളര്‍ത്തുന്ന പരാമര്‍ശമാണ്. അത് തന്നെ വേദനിപ്പിച്ചുവെന്നും വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും സന്തോഷ് വ്യക്തമാക്കി. വെള്ളപ്പാള്ളി നടേശനുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സന്തോഷ്.
'ഞങ്ങളുടേത് പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ മുതലുള്ള പ്രണയമായിരുന്നു. 2010 ലാണ് വിവാഹിതരാകുന്നത്. അതിനു ശേഷം 2013 ലാണ് സൗമ്യ വിദേശത്തേക്ക് പോകുന്നത്. 2021 ലാണ് ഇസ്രായേലില്‍ വെച്ച് മരിക്കുന്നത്. സൗമ്യയുടെ വീട്ടുകാരുടെ അറിവോടെ ഇരു വീട്ടുകാരും ചേര്‍ന്ന് പള്ളിയില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസത്തെ വാര്‍ത്ത സമ്മേളനത്തിലാണ് ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യയുടെ ഭര്‍ത്താവിനെതിരെ പരാമര്‍ശവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഇസ്രായേലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തില്‍പ്പെട്ട ആളായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആരോപണം.
സൗമ്യയുടെ മരണത്തെ തുടര്‍ന്നുള്ള ഇസ്രയേല്‍ ഗവണ്മെന്റിന്റെ സഹായം സന്തോഷ് മാത്രം എടുക്കുകയാണെന്നായിരുന്നു വെള്ളാപ്പള്ളി നടേന്റെ മറ്റൊരു ആരോപണം. ഇത് തെറ്റാണെന്ന് വിശദീകരിച്ച സന്തോഷ് സൗമ്യയുടെ മാതാപിതാക്കള്‍ക്കും ഇസ്രായേലിന്റെ സഹായം കിട്ടുന്നുണ്ടെന്ന് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.