ദുബായ്: സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ടി നടരാജന് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും ബുധനാഴ്ച ഡെല്‍ഹി ക്യാപിറ്റല്‍സുമായുളള സണ്‍റൈസേഴ്സിന്‍റെ മത്സരം മാറ്റമില്ലാതെ നടന്നു. ദുബായ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. നടരാജന് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും രോഗലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ല. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അദ്ദേഹവുമായി അടുത്ത് ഇടപഴകിയ ആറുപേർ ഐസൊലേഷനിലാണ്.
ഓൾ റൗണ്ടർ വിജയ് ശങ്കർ, ടീം മാനേജർ വിജയ് കുമാർ, ഫിസിയോ തെറാപിസ്റ്റ് ശ്യാം സുന്ദർ, ഡോ. അഞ്ജന വന്നൻ, ലോജിസ്റ്റിക് മാനേജർ തുഷാർ ഖേദ്കർ, നെറ്റ് ബൗളർ പെരിയസ്വാമി ഗണേശൻ എന്നിവരാണ് ഐസൊലേഷനിലുളളത്. ഇവർക്ക് ഇന്നലെ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവാണ്.
അതേസമയം ഇന്നലെ ഡെല്‍ഹി ക്യാപിറ്റല്‍സുമായി നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് തോറ്റു. 9 വിക്കറ്റിനാണ് ഡെല്‍ഹി ക്യാപിറ്റല്‍സ് ഹൈദരാബാദിനെ തോല്‍പിച്ചത്. സ്കോർ– ഹൈദരാബാദ്: 20 ഓവറിൽ 134–9; ഡൽഹി 17.5 ഓവറിൽ 139–2. ഹൈദരാബാദിനായിരുന്നു ടോസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.