തിരുവനന്തപുരം: സ്കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കൃത്യമായ മുന്നൊരുക്കങ്ങളോട് കൂടിയായിരിക്കണം സ്കൂൾ തുറക്കുന്നതെന്നും ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാൽ ക്ലാസുകള്‍ക്ക് ഇടയില്‍ ഇടവേളകള്‍ ശാസ്ത്രീയമായി ക്രമീകരിക്കണം. സ്കൂളുകളില്‍ വെച്ച് ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ ഉണ്ടാകാതിരിക്കുതാണ് നല്ലത്. ക്ലാസുകള്‍ ക്രമീകരിക്കുമ്പോൾ ഒരു ബെഞ്ചില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം സാമൂഹ്യ അകലത്തില്‍ ഇരിക്കുന്ന സാഹചര്യം നടപ്പിലാക്കണമെന്നും ഐഎംഎ നിര്‍ദേശിക്കുന്നു.
നിര്‍ബന്ധമായും സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും വാഹനങ്ങളിലെ ജീവനക്കാരുമെല്ലാം കോവിഡ് വാക്സിനേഷന്‍ ചെയ്തിരിക്കണം. കുട്ടികളുടെ മാതാപിതാക്കളും മുതിര്‍ന്ന കുടുംബാംഗങ്ങളും വാക്സിന്‍ എടുത്തുവെന്ന് ഉറപ്പിക്കണമെന്നും ഐഎംഎ വ്യക്തമാക്കി.
അതേസമയം കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ അനുവാദം ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷന്‍ ക്യാമ്പുകൾ പഠന കേന്ദ്രങ്ങളില്‍ തന്നെ സജ്ജമാക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സന്നദ്ധരാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഐഎംഎ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.