വകുപ്പ് മന്ത്രിയുടെ എഫ്.ബി പേജിന് ലൈക്ക് കൂട്ടണം; കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡയറക്ടറുടെ പുതിയ ടാസ്‌ക്

വകുപ്പ് മന്ത്രിയുടെ എഫ്.ബി പേജിന് ലൈക്ക് കൂട്ടണം; കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡയറക്ടറുടെ പുതിയ ടാസ്‌ക്

തിരുവനന്തപുരം: വകുപ്പ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജുകള്‍ക്ക് ലൈക്ക് കൂട്ടണമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡയറക്ടറുടെ പുതിയ നിര്‍ദേശം. ഗ്രാമവികസന മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ പേജിന് വെറും 63000-ല്‍ പരം ലൈക്കുകള്‍ മാത്രമാണുള്ളത്. അതിനാല്‍ കുടുംബശ്രീ ഫെയ്സ്ബുക്ക് ക്യാംപയിനിലൂടെ ഫെയ്സ്ബുക്ക് പേജിലെ ലൈക്ക് കൂട്ടാനാണ് കുടുംബശ്രീ ഡയറക്ടര്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

മറ്റ് മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലക്ഷക്കണക്കിന് ലൈക്കുകള്‍ ഉള്ളപ്പോഴാണ് വകുപ്പ് മന്ത്രക്ക് ലൈക്കില്‍ ദാരിദ്ര്യം. അതുകൊണ്ട് മന്ത്രിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഓരോ ദിവസം ഓരോ ജില്ലയ്ക്കാണ് ലൈക്കടിക്കാനുളള ചുമതല. നിശ്ചയിക്കുന്ന ദിവസം ഒരു ജില്ലയില്‍ നിന്ന് ഒന്നര ലക്ഷം ലൈക്ക് വരെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഡയറക്ടര്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.