അച്ഛന്‍ മരിച്ചപ്പോള്‍ ആശ്രിത നിയമനം; പൊലീസ് ആസ്ഥാനത്തെ ക്ലര്‍ക്ക് ഇനി സിവില്‍ സര്‍വീസിലേക്ക്

അച്ഛന്‍ മരിച്ചപ്പോള്‍ ആശ്രിത നിയമനം; പൊലീസ് ആസ്ഥാനത്തെ ക്ലര്‍ക്ക് ഇനി സിവില്‍ സര്‍വീസിലേക്ക്

തിരുവനന്തപുരം: അച്ഛന്‍ മരിച്ചപ്പോള്‍ ആശ്രിത നിയമനത്തിലൂടെ പൊലീസ് ആസ്ഥാനത്ത് ക്ലാര്‍ക്കായ പിഎം മിന്നുവിന് സിവല്‍ സര്‍വീസ് പരീക്ഷയില്‍ മിന്നും വിജയം. 150ാം റാങ്കാണ് കാര്യവട്ടം സ്വദേശിനിയാണ് മിന്നു സ്വന്തമാക്കിയത്.

12ാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചുപോയി. അദ്ദേഹത്തിന്റെ ജോലിയാണ് ആശ്രിത നിയമനത്തിലൂടെ ലഭിച്ചതെന്നും മിന്നു പറഞ്ഞു. അച്ഛനാണ് തനിക്ക് ഐഎഎസ്- ഐപിഎസ് എന്നിവയെപ്പറ്റിയെല്ലാം പറഞ്ഞുതന്നത്. താന്‍ പ്ലസ് ടൂ കഴിഞ്ഞ് നില്‍ക്കുന്നതിനിടെ അച്ഛന്‍ മരിച്ചുപോയി. അപ്പയുടെ ജോലിയാണ് തനിക്ക് ലഭിച്ചത്. അത് താന്‍ ഒരിക്കലും പഠിച്ച് നേടിയതായിരുന്നില്ല ആ ജോലി.  അപ്പയുടെ ജോലി കിട്ടാനായിരുന്നില്ല അപ്പ തന്നെ പഠിപ്പിച്ചതെന്നും മിന്നു പറഞ്ഞു. 

അവസാന സമയത്ത് ഇന്റര്‍വ്യൂവിന് പോകുന്ന സമയത്താണ് ഓഫീസില്‍ അറിയിച്ചത്. മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയും മറ്റ് ഉദ്യോഗസ്ഥരും ലീവിന്റെ കാര്യത്തിലും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി മിന്നു പറഞ്ഞു.

2015ൽ മിന്നു സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനുള്ള ശ്രമം ആരംഭിച്ചു. 2017ൽ അഭിമുഖ പരീക്ഷയിൽ പങ്കെടുത്തെങ്കിലും 13 മാർക്കിനു പരാജയപ്പെട്ടു. തുടർന്ന് ഈ വർഷം നടത്തിയ പരിശ്രമത്തിലാണു മികച്ച വിജയം നേടിയത്. തലസ്ഥാനത്തെ സ്വകാര്യ ഐഎഎസ് കോച്ചിങ് സ്ഥാപനത്തിലായിരുന്നു പരിശീലനം. കാര്യവട്ടം കോളജിൽനിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദവും വുമൺസ് കോളജിനിന്ന് ബയോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും നേടി. 

അമ്മയുടെ സ്വപ്നമായിരുന്നു ഇത്. കഠിനാധ്വാനം ഉണ്ടെങ്കില്‍ ആര്‍ക്കും നേടാനാകും. നമ്മളെ ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ നന്നായി ചെയ്യണമെന്നാണ് ആഗ്രഹമെന്നും മീര പറഞ്ഞു. ആദ്യം ലിസ്റ്റില്‍ പേര് കണ്ടപ്പോള്‍ ഒന്നൂകൂടി നോക്കി. പിന്നെ ഒരുപാട് സന്തോഷം തോന്നി. സിവില്‍ സര്‍വീസ് ലഭിച്ചാല്‍ നമുക്ക് ഒരുപാട് ചെയ്യാന്‍ കഴിയുമെന്ന് അമ്മ പറയുന്നതാണ് തനിക്ക് പ്രചോദനമായത്. നാലാം തവണത്തെ ശ്രമത്തിലാണ് റാങ്ക് ലഭിച്ചതെന്നും മീര കൂട്ടിച്ചേർത്തു.

'നാടിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഏറ്റെടുക്കുന്ന ദൗത്യം നന്നായി ചെയ്യാന്‍ കഴിയുമെന്ന് ഈ നേട്ടത്തിലൂടെ പ്രതീക്ഷിക്കുന്നതായി' സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കെ മീര പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.