വിവാഹ രജിസ്ട്രേഷന് ഇനി മുഖ്യരജിസ്ട്രാറുടെ അനുമതി വേണ്ട; സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി

വിവാഹ രജിസ്ട്രേഷന് ഇനി മുഖ്യരജിസ്ട്രാറുടെ അനുമതി വേണ്ട; സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി

തിരുവനന്തപുരം: വിവാഹ രജിസ്ട്രേഷന് ഇനി മുഖ്യ രജിസ്ട്രാറുടെ അനുമതി വേണ്ട. രജിസ്ട്രഷന്‍ സംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. വിവാഹ മുഖ്യ രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേക അനുമതിയോടെ ആയിരിക്കണം വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടതെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഇത് വിവാഹ രജിസ്ട്രേഷന് കാലതാമസത്തിന് കാരണമാകുന്നതായി പരാതി ഉയരുകയായിരുന്നു. ഇതേ തുടര്‍ന്ന് വിവാഹ (പൊതു) മുഖ്യരജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേക അനുമതിയോടെ എന്നത് ഒഴിവാക്കി സര്‍ക്കാര്‍ ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.വീഡിയോ കോണ്‍ഫറന്‍സിംഗ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനാണ് അനുമതി.

വിവാഹം കഴിഞ്ഞ് പെട്ടെന്ന് വിദേശത്തേക്ക് പോകേണ്ടി വന്നവരും വിദേശത്ത് വിവാഹിതരായവരുമടക്കം പലര്‍ക്കും ആശ്വാസമാകുന്നതാണ് പുതിയ ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.