അടിസ്ഥാനയോഗ്യത പ്ലസ് ടു; പുതിയ പൊലീസുകാരില്‍ എം.ടെക്കുകാര്‍ 11, ബി.ടെക്കുകാര്‍ 230

അടിസ്ഥാനയോഗ്യത പ്ലസ് ടു; പുതിയ പൊലീസുകാരില്‍ എം.ടെക്കുകാര്‍ 11, ബി.ടെക്കുകാര്‍ 230

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പൊലീസിന്റെ ഭാഗമായ 2362 പേരില്‍ 230 പേര്‍ക്ക് എന്‍ജിനിയറിങ് ബിരുദവും 11 പേര്‍ക്ക് എം.ടെക്കുമാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ എം.ബി.എ.ക്കാരായ 37 പേരും ബിരുദധാരികളായ 1065 പേരും ബിരുദാനന്തര ബിരുദധാരികളായ 230 പേരും വ്യാഴാഴ്ച പൊലീസിന്റെ ഭാഗമായി. അടിസ്ഥാന യോഗ്യത പ്ലസ് ടു ആയിരിക്കെയാണ് ഉന്നത യോഗ്യതയുള്ളവര്‍ പൊലീസ് ഉദ്യോഗം തിരഞ്ഞെടുത്തത്.

മുന്‍ വര്‍ഷങ്ങളിലും എന്‍ജിനിയറിങ് ബിരുദധാരികള്‍ കൂടുതലുണ്ടായിരുന്നു. കേരള പൊലീസിന്റെ വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ അഭിവാദ്യം സ്വീകരിച്ചു.

ജനപക്ഷത്തുനിന്നാവണം പൊലീസ് കൃത്യനിര്‍വഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെ പൊതുജനം അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.