ദുബായ്: ലോകം മുഴുവന്‍ എത്തുന്ന എക്സ്പോ 2020 യില്‍ വിപുലമായ സൗകര്യങ്ങളൊരുക്കുയാണ് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മെട്രോയാത്രയാണ് എക്സ്പോ വേദിയിലേക്ക് എത്താനുളള ഏറ്റവും എളുപ്പമുളളതും സൗകര്യപ്രദവുമായ വഴി. മെട്രോയുടെ വാതില്‍ തുറക്കുന്നത് എക്സ്പോ വേദിയിലേക്കാണ്. റെഡ് ഗ്രീന്‍ ലൈനുകളില്‍ എക്സ്പോ 2020 റൂട്ടില്‍ രണ്ട് മിനിറ്റ് 38 സെക്കന്റിന്റെ ഇടവേളകളില്‍ ട്രെയിനോടും.ശനി- ബുധൻ ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ രാത്രി 1.15 വരെയുമാണ് സർവീസെങ്കില്‍ വ്യാഴാഴ്ച പുലർച്ചെ 5 മുതൽ പിറ്റേന്നു പുലർച്ചെ 2.25 വരെയും വെള്ളിയാഴ്ച രാവിലെ 8 മുതൽ രാത്രി 1.15വരെയുമാണ് മെട്രോ സർവ്വീസ് നടത്തുക.
സ്വകാര്യ വാഹനങ്ങള്‍ക്ക് വിപുലമായ പാർക്കിംഗ്
സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവർക്ക് വിപുലമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്ന് എക്സ്പോ വേദിയിലേക്ക് ഫീഡർ ബസ് സൗകര്യമുണ്ട്. എക്സ്പോ റൈഡർ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
എക്സ്പോ വേദിയിലെത്തിയാല്‍
എക്സ്പോ വേദിയുടെ പ്രധാന ആകർഷണമായ അല്‍ വാസല്‍ ഡോമിനു ചുറ്റുമാണ് ഓരോ രാജ്യത്തിന്റേയും പവലിയനുകളുളളത്. ഓപ്പർച്യൂണിറ്റി, സസ്റ്റെയിനബിലിറ്റി,മൊബിലിറ്റി എന്നിങ്ങനെ മൂന്നായി തരം തിരിച്ച ഡിസ്ട്രിക്ടുകളുണ്ട്. ഇതില്‍ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്ടിലാണ് ഇന്ത്യയുടെ പവലിയന്. അല്‍ വാസല്‍ പ്ലാസയോട് ചേർന്നാണ് ഓപ്പച്യൂണിറ്റി ഡിസ്ട്രിക്ടില്‍ യുഎഇയുടേയും പവലിയന്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.