എക്സ്പോ 2020 രണ്ടാം ദിവസവും പവലിയന്‍ സന്ദ‍ർശിച്ച് ഷെയ്ഖ് മുഹമ്മദ്

എക്സ്പോ 2020 രണ്ടാം ദിവസവും പവലിയന്‍ സന്ദ‍ർശിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: എക്സ്പോ 2020 യിലെ സൗദിയുടേയും ഒമാന്‍റേയും പവലിയനുകള്‍ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.


ശനിയാഴ്ച എക്സ്പോയിലെത്തിയ ഷെയ്ഖ് മുഹമ്മദ് ഫ്രാന്‍സ് പവലിയന്‍ സന്ദർശിക്കുകയും വിദേശകാര്യമന്ത്രി ജീന്‍ യെവസ് ലെ ഡ്രിയാനുമായി കൂടികാഴ്ച നടത്തുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച യുഎഇ, യുഎസ്,കസാഖിസ്ഥാന്‍ പവലിയനുകളും ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു. കിഴക്കും പടിഞ്ഞാറും ദുബായില്‍ കണ്ടുമുട്ടുന്നുവെന്നാണ് അന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.